മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം -മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുന്നു

പയ്യന്നൂര്‍ : 2017-18 വർഷത്തെ ബഡ്ജറ്റിൽ കേരള സർക്കാർ പയ്യന്നൂരിൽ അനുവദിച്ച 40 കോടി രൂപയുടെ മൾട്ടി പർപ്പസ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനുമായി എം.എൽ.എ സി. കൃഷ്ണന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം പയ്യന്നൂർ നഗരസഭയിൽ ചേർന്നു. നിർദ്ദിഷ്ട സ്റ്റേഡിയത്തിന്റെ സർവ്വേ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇൻഡോർ സ്റ്റേഡിയം, സ്വിംമിങ്ങ് പൂൾ, ഫുട്ബോൾ സ്റ്റേഡിയം, ട്രാക്ക് ഫീൽഡ്, എന്നിവ ഉൾകൊള്ളുന്ന റഫ് കോസ്റ്റ് എസ്റ്റിയേറ്റും മാസ്റ്റർ പ്ലാനും തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കായിക യുവജന കാര്യാലയത്തിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു.ആർ., അസിസ്റ്റൻറ് എഞ്ചിനീയർ സി.അനന്തകൃഷ്ണൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ വിനീഷ്, കിറ്റ്കോ എഞ്ചിനീയർ ബബിത.എ.വി, നഗരസഭയുടെ മുൻ വൈസ് ചെയർമാൻ മാരായ വി.നാരായണൻ, ടി. ഐ. മധുസൂദ്ദനൻ, ജനപ്രതിനിധികൾ, കായിക രംഗത്തെ പ്രഗത്ഭർ എന്നിവർ പങ്കെടുത്തു. യോഗത്തിനു ശേഷം പയ്യന്നൂർ പുതിയ ബസ്റ്റാന്റ് പരിസരത്തെ പദ്ധതി പ്രദേശവും സന്ദർശിച്ചു.

Leave a Reply

Top