പയ്യന്നൂരിലെ തെരുവുകൾ നായ്ക്കൾ കയ്യടക്കുന്നു

പയ്യന്നൂര്‍: കേളോത്തും തായിനേരിയിലുമായി ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റ പിഞ്ചുകുട്ടിയടക്കം ആറുപേരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കേളോത്തെ ഫെറിക്കോണ്‍ സ്റ്റീല്‍സ് ജീവനക്കാരന്‍ രാജീവന്‍, കെ.വി.സുനീഷ്, മകള്‍ അദിതി, കേളോത്ത് കരിപ്പത്ത് സനൂപ്, തായിനേരിയിലെ പുളിക്കീല്‍ ഭവാനി, അഫ്‌സല്‍, ഒരു മറുനാടന്‍ തൊഴിലാളി എന്നിവരെയാണ് കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. കടിയേറ്റവർ എല്ലാവരും ആദ്യം പയ്യന്നൂർ താലൂക് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ഇവിടെ പേ വിഷബാധയ്ക്കുള്ള മരുന്നോ ചികിത്സയോ ലഭ്യമല്ലാത്തതിനാൽ കാഞ്ഞങ്ങാട് പോവുകയായിരുന്നു.  ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രദേശത്ത് ഭീതിവിതച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു. ബൈപാസ് ജംക്ഷൻ-
ഗവ: ആശുപത്രി റോഡ് മിക്കവാറും നായകളുടെ വിഹാര കേന്ദ്രമായി. വഴിയോരങ്ങളിലും സ്‌കൂള്‍ മൈതാനങ്ങളിലുമാണ് കൂടുതല്‍ നായകളെ കാണുന്നത്.വൈകുന്നേരങ്ങളിലാണ് നായശല്യമേറെയും. വലിയ വ്രണങ്ങളുമായി അലഞ്ഞുനടക്കുന്ന നായകളും ഇക്കൂട്ടത്തിലുണ്ട്. രാത്രിയില്‍ ഇരുചക്രവാഹനങ്ങള്‍ നായകളെ ഇടിച്ച് അപകടം ഉണ്ടാകാറുണ്ട്. നഗരസഭയും ആരോഗ്യവകുപ്പും ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Leave a Reply

Top