മുച്ചിലോട്ട് പെരുങ്കളിയാട്ടം ലോഗോ പ്രകാശനം ചെയ്തു

പയ്യന്നൂർ : 2018 ഫിബ്രുവരി 6 മുതൽ 9 വരെ നടക്കുന്ന തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ലോഗോ പ്രകാശനം ചെയ്തു. കേരള ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ് ചിത്രകാരൻ കെ കെ ആർ വെങ്ങരക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. പ്രചരണ കമ്മറ്റി ചെയർമാൻ വി പി സതീശൻ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ഇ കെ പൊതുവാൾ, വർക്കിങ് ചെയർമാൻ പോത്തേര കൃഷ്ണൻ, എം പ്രദീപ് കുമാർ, അസീസ് തായിനേരി, കെ ടി സഹദുള്ള, സി വി വിനോദ് കുമാർ, വി നാരായണൻ എന്നിവർ സംസാരിച്ചു. എ വിജയൻ സ്വാഗതവും സി രാധാകൃഷ്ൻ നന്ദിയും പറഞ്ഞു. പ്രമുഖ ഗ്രാഫിക് ഡിസൈനർ മധു ഒറിജിൻ ആണ് ലോഗോ രൂപകൽപന ചെയ്തത്.

Leave a Reply

Top