അബുദാബിയിൽ പുതു ചരിത്രമെഴുതി നാടൻ കലയുടെ ആഘോഷം

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകത്തിന്റെ പതിനഞ്ചാം വാർഷികാഘോഷ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം . അബുദാബി മലയാളി സമാജത്തിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം ഉദ്‌ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്റർ മീഡിയ ഹെഡ് കെ.കെ.മൊയ്തീൻ കോയ, ബെസ്റ്റ് ഓട്ടോപാർട്സ് മാനേജിംഗ് ഡയറക്ടർ കെ. കുഞ്ഞിരാമൻ , ഇന്ത്യ സോഷ്യൽ സെന്റർ ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രൻ നായർ , അബുദാബി മലയാളി സമാജം പ്രസിഡന്റ് വക്കം ജയലാൽ, പയ്യന്നൂർ സൗഹൃദവേദി ദുബായ് ചാപ്റ്റർ പ്രസിഡന്റ് വി.പി. ശശികുമാർ , പയ്യന്നൂർ സൗഹൃദവേദി അലൈൻ ചാപ്റ്റർ പ്രസിഡന്റ് സന്തോഷ് കുമാർ , അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എ.എം. അൻസാർ , ടി.എ. നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു. കെ.കെ. ശ്രീവത്സൻ സ്വാഗതവും പി. ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി എം . പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കണ്ണൂർ താവം ഗ്രാമവേദിയുടെ കലാകാരന്മാർ അവതരിപ്പിച്ച ഓണപ്പൊലിമ 2017 എന്ന നാടൻ കലാമേള അബുദാബിയുടെ സാംസ്കാരിക ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം എഴുതി ചേർത്തു. ആവർത്തന വിരസത കൊണ്ടും സാങ്കേതിക തട്ടിപ്പുകൾ കൊണ്ടും മടുപ്പിച്ച പതിവ് സംഗീത പരിപാടികളിൽ നിന്നും വ്യത്യസ്തമായി മണ്ണിനെ മണമുള്ള കലാരൂപങ്ങൾ തനിമ ചോരാതെ അവതരിപ്പിച്ച കലാകാരന്മാർ സദസ്സിനെ അക്ഷരാർത്ഥത്തിൽ കയ്യിലെടുക്കുകയായിരുന്നു. നാടൻ പാട്ടുകളും മാപ്പിള പാട്ടുകളും കാളി-ദാരിക യുദ്ധം ആവിഷ്ക്കരിച്ച ദൃശ്യ വിരുന്നും തെയ്യത്തിന്റെ പ്രതീകാത്മക അവതരണവും എല്ലാം കൂടി അബുദാബി മലയാളി സമാജം ഹാളിലെ തിങ്ങി നിറഞ്ഞ കാണികൾക്കു മറക്കാൻ കഴിയാത്ത ദൃശ്യ -ശ്രാവ്യ വിരുന്നൊരുക്കിയാണ് പരിപാടികൾ അവസാനിച്ചത്.

 

അബുദാബിയിൽ പതിറ്റാണ്ടുകളായി നിസ്വാർത്ഥമായി സന്നദ്ധ സേവനം നടത്തിവരുന്ന പയ്യന്നൂർ രാമന്തളി സ്വദേശി മോഹനൻ മുട്ടുങ്ങലിനെ ചടങ്ങിൽ ആദരിച്ചു. വി.ടി.വി. ദാമോദരൻ ,വി.കെ.ഷാഫി, ജനാർദ്ദനദാസ് കുഞ്ഞിമംഗലം , മധുസൂദനൻ, സി.കെ.രാജേഷ്, ദിലീപ് കുമാർ, രാജേഷ് കോടൂർ , കെ.ടി.പി. രമേഷ്, രാജേഷ് പൊതുവാൾ , ബി. ജ്യോതിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Top