കെ.രാഘവ പൊതുവാൾ സ്മാരക പത്രപ്രവർത്തക പുരസ്കാരം സമ്മാനിച്ചു

പയ്യന്നൂർ: മാതൃഭൂമിയുടെ പയ്യന്നൂർ പ്രാദേശിക ലേഖകനും അധ്യാപകനായിരുന്ന കെ.രാഘവ പൊതുവാളുടെ സ്മരണയിൽ ഏർപ്പെടുത്തിയ പത്ര പ്രവർത്തകർക്കുള്ള പുരസ്‍കാര സമർപ്പണം ഇന്നലെ നടന്നു. മാതൃഭൂമി കാസർഗോഡ് ലേഖകൻ പി.പി. ലിബീഷ് കുമാറിനാണ് പുരസ്കാരം ലഭിച്ചത്. അന്നൂർ കേളപ്പൻ സ്മാരക വില്ലജ് ഹാളിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ പഞ്ചായത് പ്രസിഡന്റ് എ.ജി.സി. ബഷീർ പുരസ്കാരം സമ്മാനിച്ചു. എ.കെ.പി നാരായണൻ അധ്യക്ഷം വഹിച്ചു. കെ.പി കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ്, ആർ.സി.കരിപ്പത്ത്‌, പി അപ്പുക്കുട്ടൻ, വൈക്കത്ത് നാരായണൻ, കെ . പവിത്രൻ, വി.എം. ദാമോദരൻ, കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Top