എം.എസ്.സുവർണക്ക് സംസ്ഥാന അധ്യാപക അവാർഡ്

പയ്യന്നൂർ : വെള്ളൂർ ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപിക എം.എസ്.സുവർണ  സംസ്ഥാന അധ്യാപക അവാർഡ് നേടി. ജനപങ്കാളിത്തത്തോടെ ഒന്നാം ക്ലാസിൽ 122 വിദ്യാർഥികളെ എത്തിച്ച് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃക കാട്ടി ശ്രദ്ധേയ ആയിരുന്നു ഇവർ. പ്രീപ്രൈമറി ക്ലാസിലുൾപ്പെടെ ഈ എൽപി സ്കൂളിൽ 533 വിദ്യാർഥികളാണ് ഈ വർഷമുള്ളത്. സർക്കാർ വിദ്യാലയങ്ങളിൽ ഏറെ മുന്നിലാണ് ഇത്. 1981ൽ പ്രൈമറി ടീച്ചറായി ജോലിയിൽ പ്രവേശിച്ചു. 1995ൽ ഹൈസ്കൂൾ അധ്യാപിക. 2002 മുതൽ 2006 വരെ ഹൈസ്കൂൾ അധ്യാപകരുടെ കംപ്യൂട്ടർ പരിശീലന പ്രൊജക്ടിന്റെ കണ്ണൂർ വിദ്യാഭ്യാസ ജില്ല മാസ്റ്റർ ട്രെയിനിങ് കോഓർഡിനേറ്റർ.

2006ൽ വെള്ളൂർ ജിഎൽപി സ്കൂൾ പ്രധാന അധ്യാപികയായി. നാട്ടുകാരെ സഹകരിപ്പിച്ച് വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു. ഇപ്പോൾ നഗരസഭ ആസൂത്രണ സമിതി അംഗം, ഡയറ്റ് പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി അംഗം, തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല ഗൈഡ്സ് കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മാന്യഗുരു സ്കൂൾ അധ്യാപകനായിരുന്ന പരേതനായ കെ.വി.മോഹനനാണ് ഭർത്താവ്. മക്കൾ: മാനസി എസ്.മോഹൻ, അശ്വിൻ കുമാർ.

Leave a Reply

Top