PSV ദുബായ് പതിനഞ്ചാം വാർഷികാഘോഷം

പയ്യന്നൂർ:  പയ്യന്നൂർ സൗഹൃദവേദി ദുബായ് ചാപ്റ്ററിന്റെ പതിനഞ്ചാം വാർഷികാഘോഷം  പയ്യന്നൂരിൽ നടന്നു.  കെ.കെ.റസിഡൻസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ  . സി കൃഷ്ണൻ എം.എൽ.എ  ആഘോഷ പരിപാടികൾ  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി. ശശികുമാർ അധ്യക്ഷനായി.  സൗഹൃദവേദിയുടെ പയ്യന്നൂർ ചാപ്റ്ററിന്റെ ഉദ്ഘാടനം    നഗരസഭാചെയർമാൻ അഡ്വക്കേറ്റ് ശശി വട്ടക്കൊവ്വൽ നിർവഹിച്ചു. സൗഹൃദവേദിയുടെ പുതിയ വെബ്സൈറ്റ് തളിപ്പറമ്പ് DYSP കെ.വി.വേണുഗോപാലൻ പ്രകാശനം ചെയ്തു. അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ  ഡോക്ടർ വിജയൻ കരിപ്പാൽ വിതരണം ചെയ്തു.    ചടങ്ങിൽ ബഹുഭാഷാ പണ്ഡിതനുംഎഴുത്തുകാരനും വാഗ്മിയുമായ അഡ്വക്കേറ്റ് ഡോക്ടർ ലക്ഷ്മീദാസനെ ആദരിച്ചു.  പി.പി.ദാമോദരൻ, ജി.ഡി.നായർ , പ്രൊഫസർ രാജഗോപാൽ, ടി.ഐ. മധുസൂദനൻ, കെ.പി ബാലകൃഷ്ണ പൊതുവാൾ,     രമേഷ്  പയ്യന്നൂർ ,   ബി.ജ്യോതിലാൽ, ഡോ. വി സി രവീന്ദ്രന്‍, പവിത്രന്‍ കോളിയാട്ട് , മധു എടച്ചേരി , കെ വി  അനീഷ്‌ , സന്തോഷ്‌ എടച്ചേരി  തുടങ്ങിയവർ ചടങ്ങിൽസംബന്ധിച്ചു

ദൃശ്യ.വി.എസ്,   മേഘാമനോഹരൻ,   ഗൗതം ശങ്കർ രാജീവ്,   ആയിഷത് റിഫാ, ഫാത്തിമത് റിസ,   നീരജ്  ജയചന്ദ്രൻ,   ഗണേഷ്‌കുമാർ പോത്തൻ,   അലീന ലക്ഷ്മണൻ,   ഗീതു ഗംഗാധരൻ,   നസ്റീന നസീർ,   പ്രവീണാ പ്രഭാകരൻ, അശ്വതി പ്രശാന്ത്, ശില്പാ രവീന്ദ്രൻ തുടങ്ങിയ കുട്ടികൾ വിദ്യാഭ്യാസ അവാർഡുകൾ ഏറ്റുവാങ്ങി.  പെരുമ്പയിൽ ആൽമരം വീണു പരിക്ക് പറ്റി കിടപ്പിലായ ഇബ്രാഹിംകുട്ടിക്കു ചികിത്സാ  സഹായവും നൽകി. പരവന്തട്ട സ്വദേശി അക്ഷയ് എന്ന പ്ലസ് ടു വിദ്യാർത്ഥിയ്ക്കുള്ള വിദ്യാഭ്യാസ സഹായ ധനവും ചടങ്ങിൽ വിതരണം ചെയ്തു.  ജനറൽ സെക്രട്ടറി ഗിരീഷ് ,   ഉഷാനായർ ,    സി .പി .ബ്രിജേഷ്   തുടങ്ങിയവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. രാവിലെ   പയ്യന്നൂർ ടൗണിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന വിളംബര ജാഥയോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.  വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

Leave a Reply

Top