വേറിട്ട പ്രവർത്തന മാതൃകയായി സി എം പി സ്ഥാപക ദിനാഘോഷം

പയ്യന്നൂർ: കലുഷിതമായ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ വേറിട്ട പ്രവർത്തനത്തിലൂടെ പാർട്ടി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ച പയ്യന്നൂരിലെ സി എം പി പ്രവർത്തകർ മാതൃക കാട്ടി. പാർട്ടിയുടെ മുപ്പതാം സ്ഥാപക ദിനാഘോഷമാണ് സി എം പി പയ്യന്നൂർ ഏരിയ കമ്മിറ്റി ജീവകാരുണ്യ പ്രവർത്തനത്തനമായി മാറ്റിയത്. സ്വാമി ആനന്ദ തീർത്ഥർ സ്ഥാപിച്ച ശ്രീ നാരായണ വിദ്യാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ നൽകിയാണ് ഈ മാതൃകാ പ്രവർത്തനം സംഘടിപ്പിച്ചത്. പാർട്ടി പ്രവർത്തകരിൽ നിന്നും അഭ്യദയകാംഷികളിൽ നിന്നും ശേഖരിച്ച അരിയും പച്ചക്കറികളും ഉൾപ്പെടയുള്ള സാധനങ്ങളാണ് പാർട്ടി പ്രവർത്തകർ കൈമാറിയത്. സി എം പി പയ്യന്നൂർ ഏരിയ സെക്രട്ടറി ബി. സജിത്ത് ലാലിൽ നിന്നും വിദ്യാലയം വാർഡൻ പി പ്രകാശൻ , എ.കെ.പി നായരായണൻ എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. പി. രത്‌നാകരൻ അധ്യക്ഷം വഹിച്ചു. കെ.വി. ദാമോദരൻ, വി.പി. ശശിധരൻ, പി. രജനി എന്നിവർ പ്രസംഗിച്ചു. ശ്രീ നാരായണ വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികളും മധുര പലഹാര വിതരണവും അരങ്ങേറി.

Leave a Reply

Top