പെരുമ്പ ജി.എം.യു.പി സ്‌കൂൾ കെട്ടിടം ഉദ്‌ഘാടനം 20 ന്

പയ്യന്നൂര്‍: പെരുമ്പ ഗവ. മാപ്പിള യു.പി. സ്‌കൂളിന് വേണ്ടി പയ്യന്നൂര്‍ നഗരസഭ നിര്‍മ്മിച്ച കെട്ടിടത്തിന്‌റെ ഉദ്ഘാടനം ജൂലൈ 20 രാവിലെ പത്ത് മണിക്ക് മന്ത്രി കെ.ടി. ജലീല്‍ നിര്‍വ്വഹിക്കും. സി.കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

1960ലാണ് പെരുമ്പയില്‍ ബോര്‍ഡ് എലിമെന്ററി സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1956ല്‍ യു.പി. സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തു. ആരംഭകാലം മുതല്‍ സ്‌കൂള്‍ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നഗരസഭാ പദ്ധതിയില്‍ മരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന എഴുപത്തിയൊമ്പത് സെന്റ് സ്ഥലം പെരുമ്പ ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുകയും 2010 മെയ് ഇരുപത്തിരണ്ടിന് ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തു. ഒരുകോടിയോളം രൂപ ചെലവാക്കിയാണ് കെട്ടിടവും കളിസ്ഥലവും ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതോടെ നഗരസഭാ പരിധിയിലെ ഇരുപത്തിയേഴ് പൊതു വിദ്യാലയങ്ങളില്‍ ഇരുപത്തിയാറെണ്ണവും സ്വന്തം കെട്ടിടത്തിലായി. പുതിയ കെട്ടിടവും സൗകര്യവും
നിലവില്‍ വന്നതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്‌കൂളില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ നാലുമടങ്ങോളം വര്‍ദ്ധനയുണ്ടായിട്ടുണ്ട് .

നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പൂര്‍ണ്ണ സഹകരണത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, വൈ സ് ചെയര്‍മാന്‍ കെ.പി.ജ്യോതി, കൗണ്‍സിലര്‍മാരായ കെ.എം. ബു ഷ്‌റ, പവിത്രന്‍, ലത, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.കെ. ശങ്കരന്‍, കെ.വി.ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Top