ഡോ: ആനന്ദ് ബാബു അന്തരിച്ചു

പയ്യന്നൂർ: ഡോ: എസ്. ആനന്ദ് ബാബു (62) അന്തരിച്ചു. ഹോമിയോ ഡോക്ടർ ആയ അദ്ദേഹം പയ്യന്നൂരിലെ പ്രമുഖ സ്പോർട്സ് സംഘാടകനായിരുന്നു. ആനന്ദ ബാബുവിന്റെയും പരേതനായ പ്രൊഫ: ചിണ്ടൻ കുട്ടിയുടെയും നേതൃത്വത്തിലായിരുന്നു പയ്യന്നൂരിലെ റാങ്ദിവു സ്പോർട്സ് ക്ലബ് സ്ഥാപിച്ചതും അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. പിന്നീട് മൂരിക്കൊവ്വലിലെ ഇൻഡോർ സ്റ്റേഡിയം സ്ഥാപിച്ചതും ഈ സ്ഥാപനം ആയിരുന്നു.കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം, റൈഫിൾ അസോസിയേഷൻ, കോസ് മോ പൊളിറ്റൻ ക്ലബ്ബ്, പയ്യന്നൂർ സ്പോർട്സ് ആൻറ് കൾച്ചറൽ ഡവലപ്പ്മെന്റ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹിയായിരുന്നു.

മൃതദേഹം ചൊവ്വാഴ്ച പകൽ 2 മുതൽ 3 വരെ മൂരി ക്കൊവ്വൽ റാങ്ങ് ദി വു ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്കരിക്കും

പയ്യന്നൂരിലെ പഴയകാല ഡെന്റിസ്റ്റും പ്രമുഖ നാടക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഡോ ആനന്ദിന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: വനജ, മക്കൾ: രമ്യ ( ഐ ടി പാർക്ക്, തിരുവനന്തപുരം), മീര (മെഡിക്കൽ വിദ്യാർഥി), മരുമകൻ: സന്ദീപ് നായർ (തിരുവനന്തപുരം), സഹോദരങ്ങൾ: ആനന്ദ് ലത, ആനന്ദ് ഭാസി.

Leave a Reply

Top