പയ്യന്നൂർ : കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഡി.വൈ.എഫ് ഐ നേതാവ് സി.വി.ധനരാജ് രക്തസാക്ഷി ദിനാചരണ പരിപാടി കുന്നരു കാരന്താട് നടന്നു. സി പി എം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജയരാജൻ, സി.കൃഷ്ണൻ എംഎൽഎ, എ.എൻ.ഷംസീർ എംഎൽഎ, വി.നാരായണൻ, പി.സന്തോഷ്, ഇ.പി.കരുണാകരൻ, കെ.പി.ജ്യോതി, കെ.രാഘവൻ, പാവൂർ നാരായണൻ, കെ.വി.ലളിത, പി.വി.കുഞ്ഞപ്പൻ, എം.വി.ഗോവിന്ദൻ, വി.പ്രമോദ്, കെ.വിജീഷ്, ഒ.കെ.ശശി, കെ.വി.ലളിത, ടി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. കുന്നരു ബാങ്ക് പരിസരം കേന്ദ്രീകരിച്ചു ചുവപ്പു വൊളന്റിയർ മാർച്ചും പ്രകടനവും നടന്നു.