പയ്യന്നൂരിൽ ഇന്ന് ബിജെപി ഹർത്താൽ

പയ്യന്നൂർ: ∙ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഇന്ന് (ബുധനാഴ്ച) ബിജെപി ഹർത്താൽ ആചരിക്കും . പയ്യന്നൂരിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് സി.വി. ധനരാജിന്റെ രക്തസാക്ഷിത്വ വാർഷികദിന പരിപാടിക്ക് മുൻപ് കക്കംപാറയിലുണ്ടായ ബോംബേറിൽ നാലു സിപിഎം പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ മേഖലയിലെ ബിജെപി ഒാഫിസുകൾക്കു നേരെ അക്രമങ്ങളുണ്ടായിരുന്നു. പയ്യന്നൂരിലെ ബിജെപി ഓഫീസിനും ആർഎസ്എസ് ജില്ലാ കാര്യാലയത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസും അവിടെ ഉണ്ടായ വാഹനങ്ങളും തീ വെച്ച് നശിപ്പിച്ചു. കൂടാതെ, ജില്ലാ കാര്യവാഹ് രാജേഷിന്റെയും ബിജെപി പയ്യന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ബാലകൃഷ്ണന്റെയും വീട് അക്രമങ്ങളിൽ ഭാഗീകമായി തകർന്നു. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയെന്ന് ബിജെപി ആരോപിച്ചു.

Leave a Reply

Top