പയ്യന്നൂരിലും നഴ്സുമാർ സമരം തുടങ്ങി

പയ്യന്നൂർ ∙ പയ്യന്നൂരിലും സ്വകാര്യ ആശുപത്രി നഴ്സുമാർ സമരം തുടങ്ങി. അനാമയ, സബ ആശുപത്രികളിലെ നഴ്സുമാരാണ് ഇന്നലെ സമരം ആരംഭിച്ചത്. സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പയ്യന്നൂരിൽ സമരം തുടങ്ങുന്നതെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

സമരം ചെയ്ത നഴ്സുമാർ മൂരിക്കൊവ്വൽ കേന്ദ്രീകരിച്ചു ഗാന്ധിപാർക്കിലേക്ക് മാർച്ച് നടത്തി. തുടർന്നു നടന്ന സമ്മേളനം ജില്ലാ ജോ. സെക്രട്ടറി പ്രിൻസ് മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മഹേഷ് അധ്യക്ഷത വഹിച്ചു. പി.ഷൈജു, കലേഷ്, നിമിഷ എന്നിവർ പ്രസംഗിച്ചു. ഇന്നു മുതൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ രണ്ട് ആശുപത്രിയുടെയും പരിസരത്തു സമരം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു

 

 

Leave a Reply

Top