സ്വാതന്ത്ര്യ സമര സേനാനി കുഞ്ഞിരാമ പൊതുവാൾ അന്തരിച്ചു

പയ്യന്നൂർ: സ്വാതന്ത്ര്യ സമര സേനാനി കുട്ടമത് കാമ്പ്രത്ത് കുഞ്ഞിരാമ പൊതുവാൾ (94 ) അന്തരിച്ചു. പെരിങ്ങോത്തെ പൗര പ്രമുഖനും കർഷകനുമായിരുന്നു. പരേതയായ മഠത്തിൽ കോളിയാട്ട് ജാനകി അമ്മയാണ് ഭാര്യ. മക്കൾ – ഗീതാഞ്ജലി (റിട്ട: അദ്ധ്യാപിക), രാമകൃഷ്ണൻ (പൊന്നമ്പാറ), ബാലാമണി (നീലേശ്വരം), മുരളീധരൻ (പെരിങ്ങോം), ഉഷ (മുംബൈ), ഹേമലത (മാത്തിൽ). മരുമക്കൾ- വേണുഗോപാലൻ നമ്പ്യാർ, ഇന്ദിര, മോഹനൻ പെരിങ്ങേത്ത്, സുജാത, വിജയൻ, മോഹനൻ. ശവസംസ്‌കാരം ഇന്നുച്ചയ്ക്ക് പെരിങ്ങോത്തെ വീട്ടുവളപ്പിൽ നടന്നു.

Leave a Reply

Top