പയ്യന്നൂര്‍ സൗഹൃദവേദി പതിനഞ്ചാം വാര്‍ഷികം

പയ്യന്നൂര്‍ : പ്രവാസി പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ ദുബായ് ഷാര്‍ജ ഘടകത്തിന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷം പയ്യന്നൂരില്‍ വെച്ച് നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചൈതന്യ ഹാളില്‍ വെച്ചു നടന്ന രൂപീകരണ യോഗത്തില്‍ ബ്രിജേഷ് സി പി സ്വാഗതം പറഞ്ഞു.  അബ്ദുള്‍നസീര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.കെ രാജഗോപാലന്‍ , സുധാകരന്‍ ഇ വി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ.കെ രാജഗോപാലന്‍ (രക്ഷാധികാരി ), സുധാകരന്‍ ഇ വി (ചെയര്‍മാന്‍ ), അബ്ദുള്‍നസീര്‍ (കണ്‍വീനര്‍ ), രാമകൃഷ്ണന്‍ ടി പി ( ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Top