താലൂക്ക് ആശുപത്രി സംരക്ഷണത്തിനായി കോൺഗ്രസ്

പയ്യന്നൂർ ∙ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുള്ള പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ആശുപത്രി സംരക്ഷണത്തിനായി പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കാൻ പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഡെങ്കിപ്പനിയും മഴക്കാല രോഗങ്ങളുമായി ആശുപത്രിയിലെത്തുന്ന സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണ്. ലാബ്, എക്സ്റേ സൗകര്യങ്ങൾ നിസ്സാരകാര്യങ്ങൾ പറഞ്ഞു നിഷേധിക്കുക വഴി സ്വകാര്യലോബിയെ സഹായിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

എംഎൽഎയും നഗരസഭയും ആശുപത്രി വികസന സമിതിയും വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ല. ഇതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി നാളെ ആശുപത്രിക്ക് മുന്നിൽ സമരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി സമരം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കെ.ജയരാജ് അധ്യക്ഷനായി. എം.പ്രഭാകരൻ, സി.പൂമണി, നാൽപ്പാടി ഭാസ്കരൻ, പ്രശാന്ത് കോറോം, രഘുനാഥ്, ടി.കെ.പത്മകുമാർ, കെ.എം.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top