കനിമധുരം: നാട്ടുഫലവൃക്ഷ വിതരണപദ്ധതി ഉദ്ഘാടനം ചെയ്തു

പെരിങ്ങോം: നാട്ടുഫലവൃക്ഷങ്ങള്‍ വ്യാപിപ്പിക്കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. സി.കൃഷ്ണന്‍ എം.എല്‍.എ. മണ്ഡലത്തില്‍ നടപ്പാക്കുന്ന നാട്ടുഫലവൃക്ഷ വിതരണപദ്ധതിയായ കനിമധുരം മാതമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സി.കൃഷ്ണന്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. സി. സത്യപാലന്‍, കെ.സത്യഭാമ, രമേശന്‍ പേരൂല്‍, ഇ.പി. ബാലകൃഷ്ണന്‍, കെ.പി. രമേശന്‍, കെ.സുധാമണി, എന്‍.വി. മധുസൂദനന്‍, എന്‍.പി. ഭാര്‍ഗവന്‍, കെ.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Top