സ്വീകരണം നൽകി

അബുദാബി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയും ശാസ്ത്രജ്ഞനുമായ ഡോ: ടി.പി. ശശികുമാർ, പയ്യന്നൂരിലെ വ്യവസായ പ്രമുഖനും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന നേതാവുമായ കെ.പി. ബാലകൃഷ്ണ പൊതുവാൾ, NMIT എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ ജേക്കബ് ജോൺ എന്നിവർക്ക് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സ്വീകരണം നൽകി. കേരള സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. ഡോ ശശികുമാറിന് സൗഹൃദ വേദിയുടെ ഉപഹാരം സുരേഷ് പയ്യന്നൂർ സമ്മാനിച്ചു. കെ.പി. ബാലകൃഷ്ണ പൊതുവാളെ വി.കെ.ഷാഫിയും ജേക്കബ് ജോണിനെ ബി. ജ്യോതിലാലും പൊന്നാടയണിയിച്ച്‌ ആദരിച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം, വി.ടി. വി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു. പി.എസ്. മുത്തലിബ് സ്വാഗതവും ജ്യോതിഷ് കുമാർ. പി നന്ദിയും പറഞ്ഞു.

Leave a Reply

Top