ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

പയ്യന്നുർ സൗഹൃദവേദി ദുബായ് ഷാർജ & നോർത്തേൺ എമിറേറ്റ്സ് ഇഫ്താർ സംഗമം അജ്‌മാൻ ഈറ്റ് ഹോട്ട് റെസ്റ്റോറന്റിൽ വച്ച് നടന്നു. ഇഫ്താറിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് വി.പി. ശശികുമാർ അദ്ധ്യക്ഷംവഹിച്ചു, ജനറൽ സെക്രട്ടറി ഗിരീഷ്‌ ടി കെ സ്വാഗതം പറഞ്ഞു. രമേഷ് പയ്യന്നുർ സൗഹൃദവേദിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു, അബ്ദുൾനസീർ നന്ദി പ്രകാശിപ്പിച്ചു . ചടങ്ങിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഹുസൈന്‍ തങ്ങൾ വാടാനപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി . മുന്‍ ബഹിരാകാശ ശാസ്ത്രജ്ഞൻ ടി.പി ശശികുമാർ, അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഓ.വൈ അഹമ്മദ് ഖാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Top