ടി.പി.എന്‍ കൈതപ്രം സ്മൃതിരേഖാ പുരസ്‌കാരം

പയ്യന്നൂര്‍: ബഹുഭാഷാ പണ്ഡിതന്‍, വാഗ്മി, ചിത്രകാരന്‍, കവി, നടന്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ ടി.പി. നാരായണന്‍ മാഷുടെ പേരില്‍ പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാല ഏര്‍പ്പെടുത്തിയ ടി.പി.എന്‍ കൈതപ്രം സ്മൃതിരേഖാ പുരസ്‌കാരം കെ.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്കും സ്മിത പഞ്ചവടിക്കും ലഭിക്കും.

ഡോ.ആര്‍.സി കരിപ്പത്ത് അധ്യക്ഷനും ടി.പി. ഭാസ്‌കരപൊതുവാള്‍, ദാമോദരന്‍ വെള്ളോറ, പാണപ്പുഴ പത്മനാഭ പണിക്കര്‍ എന്നിവര്‍ അംഗങ്ങളുമായുളള പുരസ്‌കാര സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അന്തര്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തിയ കവിതാ മത്സരത്തിന് അയച്ചുകിട്ടി ആയിരത്തിയഞ്ഞൂറോളം കവിതകളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 11,111രൂപയും ശില്‍പവും അടങ്ങുന്നതാണ് സ്മൃതിരേഖാ പുരസ്കാരം

മലയാള ഭാഷ പാഠശാലയും പയ്യന്നൂര്‍ സമതയും സംയുക്തമായി സംഘടിപ്പിക്കുന്ന പുരസ്‌കാര വിതരണ ചടങ്ങ് ആഗസ്ത് അവസാന വാരം പയ്യന്നൂര്‍ ശ്രീ വത്സം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കലാ-സാഹിത്യ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വെച്ച് സിനിമാനടന്‍ നെടുമുടി വേണു അവാര്‍ഡുകള്‍ വിതരണം ചെയ്യും.കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ മലയാള മധുരം പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും.

Leave a Reply

Top