ജനതാദള്‍(യു) ജില്ലാ രാഷ്ട്രീയപ്രചാരണ ജാഥ

പയ്യന്നൂര്‍: ജനാധിപത്യ മതേതര ശക്തികള്‍ യോജിച്ച് രാജ്യത്ത് രാഷ്ട്രീയ ബദല്‍ രൂപവത്കരിക്കണമെന്ന് ജനതാദള്‍ (യു) അഖിലേന്ത്യാ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കെ.പി.മോഹനന്‍ നയിക്കുന്ന ജനതാദള്‍(യു) ജില്ലാ രാഷ്ട്രീയപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവെച്ച കാര്യങ്ങളാണ് ഒന്നാം വാര്‍ഷികാഘോഷവേളയില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നേട്ടമായി ആഘോഷിക്കുന്നത്. സര്‍ക്കാറിന് ഒരു രൂപയുടെ മൂലധനനിക്ഷേപം പോലും നടത്താന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.ടി.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.കുഞ്ഞിരാമന്‍, കെ.പി.ചന്ദ്രന്‍, പി.വത്സരാജ്, വി.കെ.ഗിരിജന്‍, ഒ.പി. ഷീജ, പി.വി.ദാസന്‍, രവീന്ദ്രന്‍ കുന്നോത്ത്, കല്യാട്ട് പ്രേമന്‍, രാമദാസ് കരിമ്പില്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തന ഫണ്ട് ജാഥാ ലീഡര്‍ കെ.പി.മോഹനന് എ.വി.കുഞ്ഞിക്കണ്ണന്‍ കൈമാറി.

Leave a Reply

Top