കെ.പി.നുറുദ്ദീനെ അനുസ്മരിച്ചു

പയ്യന്നൂര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.പി.നുറുദ്ദീന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. എന്ന നിലയിലും മന്ത്രി എന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മാതൃകാ നേതാവായിരുന്നു കെ.പി.നുറുദ്ദീനെന്ന് അദ്ദേഹം പറഞ്ഞു. .എം. നാരായണന്‍ കുട്ടി അധ്യക്ഷതവഹിച്ചു. കെ.സി.ജോസഫ്, സതീശന്‍ പാച്ചേനി, കെ.സുരേന്ദ്രന്‍, പി.രാമകൃഷ്ണന്‍, എം.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. നേരത്തേ പയ്യന്നൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കെ.പി.നുറുദ്ദീന്റെ ഛായാചിത്രം ഉമ്മന്‍ ചാണ്ടി അനാവരണം ചെയ്തു.

Leave a Reply

Top