അബ്ദുൽ കലാമിന്റെ ശിൽപം മെയ് 28ന് മന്ത്രി ഉദ്‌ഘാടനം ചെയ്യും

പയ്യന്നൂര്‍: നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ സ്ഥാപിക്കാനുള്ള എ.പി.ജെ. അബ്ദുല്‍കലാം ശില്പം ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ പൂര്‍ത്തിയായി. 10 അടി ഉയരമുള്ള ഫൈബര്‍ ശില്പം പാര്‍ക്കില്‍ അഞ്ചടി ഉയരത്തിലുള്ള തറയിലാണ് സ്ഥാപിക്കുക. മേയ് 28-ന് വൈകീട്ട് അഞ്ചിന് സി.കൃഷ്ണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിമ അനാവരണംചെയ്യും. വ്യാഴാഴ്ച നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ ശില്പം സന്ദര്‍ശിച്ചു.

Leave a Reply

Top