ബിജു വധം: മുഖ്യ പ്രതി അറസ്റ്റിൽ

പയ്യന്നൂര്‍ : രാമന്തളിയില്‍ ആർഎസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ കെ.അനൂപാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്ക് പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അനൂപിനെ പോലീസ് പിടികൂടിയത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തില്‍ അനൂപുമുണ്ടായിരുന്നു.

ഇന്നോവ കാറിലെത്തിയ അനുപടക്കമുള്ള ഏഴുപേരാണ് കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്. നേരത്ത പിടിയിലായവരും ഇക്കാര്യങ്ങള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇനി കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കൊലപാതകത്തില്‍ പങ്കെടുത്ത രാമന്തളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ (31) രാമന്തളി കക്കംപാറയിലെ നടുവിലെ പുരയില്‍ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Top