സി പി എം വടക്കൻ മേഖല ജാഥക്ക് സ്വീകരണം

പയ്യന്നൂർ: ജില്ലാ സെക്രട്ടറി പി ജയരാജന്‍ നയിക്കുന്ന സി പി എമ്മിന്റെ വടക്കന്‍ മേഖലാ ജാഥ തേര്‍ത്തല്ലിയില്‍ നിന്നാരംഭിച്ച് മുതിയലത്ത് സമാപിച്ചു. ആലക്കോട്, പെരിങ്ങോം, പയ്യന്നൂര്‍ ഏരിയകളിലായിരുന്നു പര്യടനം. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ മാനേജര്‍ എന്‍ ചന്ദ്രന്‍, ജാഥാംഗങ്ങളായ വി നാരായണന്‍, എന്‍ സുകന്യ, എം ഷാജര്‍ എന്നിവര്‍ സംസാരിച്ചു. സ്വാമിമുക്കില്‍ നിന്ന് ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ ജാഥാ ലീഡര്‍ പി ജയരാജനെ ഹാരാര്‍പ്പണം നടത്തി പയ്യന്നൂരിലേക്കു സ്വീകരിച്ചു. ചെറുപുഴ, പെരിങ്ങോം, വെള്ളോറ, മാതമംഗലം, മാത്തില്‍, കാങ്കോൽ, സ്വാമിമുക്ക്, കരിവെള്ളൂർ, വെള്ളൂർ, പെരുമ്പ എന്നിവിടങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി. മുതിയലത്ത് നടന്ന സമാപന യോഗത്തില്‍ കെ പി മധു അധ്യക്ഷനായി. പിയരാജന്‍, എന്‍ ചന്ദ്രന്‍, വി നാരായണന്‍, എന്‍ സുകന്യ എന്നിവര്‍ സംസാരിച്ചു. എ വി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Top