നഗരസഭാ ഉപതിരഞ്ഞെടുപ്പ്: സി പി എമ്മിന് ജയം

പയ്യന്നൂർ: നഗരസഭയുടെ 21 -ാം വാർഡ് (കണ്ടങ്കാളി) ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചു. സി പി എമ്മിലെ പി.കെ പ്രസീതയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി എഫ് സ്ഥാനാര്‍ത്ഥി പി.ലളിത ടീച്ചറെ 365 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.  ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 80 .13 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. സി പി എമ്മിൽ നിന്നും ജയിച്ച വി.പി. ലത സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്.

 

Leave a Reply

Top