കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കാന്‍ തയ്യാര്‍-രാജീവ് പ്രതാപ് റൂഡി.

പയ്യന്നൂർ: സംസ്ഥാന സർക്കാർ കൊലപാതകികളെ സംരക്ഷിക്കുന്നത് അംഗീകരിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാവ് റൂഡി. കണ്ണൂരിൽ ബിജെപി സമാധാനമാണ് ആഗ്രഹിക്കുന്നത്. ജില്ലയിലെ ക്രമസമാധാന നില പരിപാലിക്കാൻ സംസ്ഥാനം ആവശ്യപ്പെട്ടാൽ കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കാന്‍ തയ്യാറാണെന്ന് റൂഡി വ്യക്തമാക്കി. രാമന്തളിയിൽ കൊല്ലപ്പെട്ട ആ​ർ​എ​സ്‌​എ​സ് പ്രവർത്തകൻ ബിജുവിന്‍റെ വീട്ടിൽ ഇന്ന് രാവിലെ മന്ത്രി സന്ദർശനം നടത്തി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Top