ഗാന്ധിജി – പീരങ്കി നമ്പീശൻ പ്രതിമകൾ അനാച്ഛാദനം ചെയ്തു

പയ്യന്നൂർ: ഹിന്ദി വിദ്യാ പീഠത്തിനു മുന്നിൽ സ്ഥാപിച്ച ഗാന്ധിജിയുടെയും സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാപീഠത്തിന്റെ സ്ഥാപകനുമായ വി.എം. ഗോവിന്ദൻ നമ്പീശന്റെയും (പീരങ്കി നമ്പീശൻ) പ്രതിമകൾ ഇന്ന് നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. വിദ്യാ പീഠത്തിനു മുന്നിലുണ്ടായിരുന്ന ഗാന്ധിജിയുടെ പ്രതിമ കുറച്ചു കാലം മുമ്പ് സാമൂഹ്യവിരുദ്ധർ തകർത്തിരുന്നു. ശില്പി ഉണ്ണി കാനായി ആണ് ഫൈബർ ഗ്ലാസ്സിൽ തീർത്ത രണ്ടു പ്രതിമകളും നിർമ്മിച്ചത്. ഹിന്ദി വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ എം.കെ. രാഘവൻ എം പി ഗാന്ധി പ്രതിമയും സതീശൻ പാച്ചേനി പീരങ്കി നമ്പീശന്റെ പ്രതിമയും അനാച്ഛാദനം ചെയ്തു.ശില്പിയെ നഗര സഭ അധ്യക്ഷൻ  ശശി വട്ടക്കൊവ്വൽ ആദരിച്ചു

Leave a Reply

Top