ബിജുവിന്റെ കൊലപാതകം: 2 പേർ അറസ്റ്റിൽ

പയ്യന്നൂർ: ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട് ബിജുവിന്റെ കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരം തന്നെയെന്ന് എസ്. പി ജി.ശിവവിക്രം പറഞ്ഞു . സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉടനെ ഇവരുടെ അറസ്റ്റുണ്ടാകും. അന്വേഷണം ഊർജിതമായി നീങ്ങുന്നുവെന്നും എസ്.പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സിപിഎം പ്രവർത്തകരെയാണ് പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. എന്നാൽ രണ്ടു പേരുടെ കാര്യമാണ് പോലീസ് സ്ഥിരീകരിച്ചത്. കൊലപാതകത്തിനു നേതൃത്വം നൽകിയെന്നു കരുതുന്ന റനീഷ്, ജ്യോതിഷ് എന്നിവരെയും കൊലയ്ക്ക് ഉപയോഗിച്ച കാർ വാടകയ്ക്കു നൽകിയ ഉടമയെയുമാണു അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലായിൽ പയ്യന്നൂരിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ സി.വി.ധനരാജിന്റെ അടുത്ത സുഹൃത്തുക്കളാണ് പിടിയിലായ റനീഷും ജ്യോതിഷുമെന്നു പോലീസ് പറയുന്നു . ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു.

പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയതോടെയാണു നിര്‍ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇന്നലെ പുലർച്ചെയാണു പൊലീസ് സംഘം കാർ പിടികൂടിയത്. പൊലീസ് പിന്തുടരുന്നതു കണ്ടു പയ്യന്നൂർ ടൗണിനടുത്തു മാവിച്ചേരിയിൽ കാർ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. കാറിനു മുകളിൽ മുളകുപൊടി വിതറിയിരുന്നു. രാമന്തളി സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ബിനോയിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏപ്രിൽ 25ന് ബിനോയിയിൽ നിന്ന് നിഥിൻ വാടകയ്ക്ക് എടുത്ത കാർ ജിജേഷിന് കൈമാറിയെന്നും ഈ കാർ ഉപയോഗിച്ചാണ് ബിജു സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയതെന്നും കണ്ടെത്തി.

Leave a Reply

Top