സ്വീകരണം, അനുമോദനം, യാത്രയയപ്പ്

അബുദാബി: അബുദാബിയിൽ സന്ദർശനത്തിനെത്തിയ പയ്യന്നൂരിലെ സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായ കെ.ടി. സഹദുളളക്ക് പയ്യന്നൂർ സൗഹൃദ വേദി സ്വീകരണം നൽകി. ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ അഞ്ചാം തവണ ഇന്ത്യ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എം. അബ്ദുൾ സലാമിനെയും ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ കരപ്പാത്തിനെയും അനുമോദിച്ചു . നാല് പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി ഇന്ത്യൻ സ്‌കൂൾ ട്രാൻസ്‌പോർട് വിഭാഗം കോ ഓർഡിനേറ്റർ കെ. കുഞ്ഞിക്കണ്ണനും ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഗോപിക ദിനേശ്ബാബു, ചൈതന്യ ജനാർദ്ദനദാസ് , ശ്രീലക്ഷ്മി രമേശ് എന്നീ കുട്ടികൾക്കും ചടങ്ങിൽ യാത്രയയപ്പും നൽകി.

പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. വി.കെ.ഷാഫി, ദേവദാസ്, മുഹമ്മദ് സാദ്, പി.പി.ദാമോദരൻ, ബി. ജ്യോതിലാൽ, കെ.ടി.പി. രമേഷ്‌, ഹബീബ് റഹ്മാൻ , ശ്രീവത്സൻ എന്നിവർ പ്രസംഗിച്ചു. പി.എസ്. മുത്തലിബ് സ്വാഗതവും ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Top