രാമന്തളി മാലിന്യപ്രശ്‌നം: പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

പയ്യന്നൂര്‍: നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റിനെതിരെ സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പയ്യന്നൂര്‍ ബി.കെ.എം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കമുള്ളവര്‍ അണിനിരന്നു. സ്റ്റേഷന്‍ ഗേറ്റിനു മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ ഗേറ്റിനുമുന്നില്‍ കുത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ആര്‍.കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഡി.കെ.ഗോപിനാഥ്, എസ്.ഷുക്കൂര്‍ ഹാജി, ഗംഗാധരന്‍ കാളീശ്വരം, .പി.വി.ദാസന്‍, പി.പി.അബൂബക്കര്‍, പി.വി.ഹസന്‍കുട്ടി, എ.വി.തമ്പാന്‍, എന്‍.കെ ഭാസ്‌കരന്‍, കെ.ചന്ദ്രാംഗദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.നാരായണന്‍, ചന്ദ്രന്‍ കൊടക്കല്‍, എം.പദ്മനാഭന്‍, കെ.എം.അനില്‍കുമാര്‍, പി.പി.നാരായണി, ബീന രമേശന്‍, നളിനി ശ്രീധരന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. രാമന്തളിയില്‍ നടത്തുന്ന അനിശ്ചിതകാലസമരം എഴുപത്തിരണ്ടാം ദിവസത്തിലേക്കും സമരപ്പന്തലില്‍ പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്കും കടന്നു

 

Leave a Reply

Top