KSYF ബൈക്ക് റാലിക്ക് സ്വീകരണം നൽകി

പയ്യന്നൂര്‍:ഫാസിസത്തിനെതിരെ യുവശക്തി, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം- സുരക്ഷ, ക്യാമ്പസുകളില്‍ സൗഹൃദം – സമാധാനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സി.എം.പിയുടെ യുവജന സംഘടനയായ കെ.എസ്. വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സംസ്ഥാന ബൈക്ക് റാലിക്ക് പയ്യന്നൂരില്‍ സ്വീകരണം നല്‍കി. കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി പെരുമ്പയില്‍ സി.എം.പി ജില്ലാ സെക്രട്ടറി സി.എ അജീര്‍ ഉദ്ഘാടനം ചെയ്തു. ബി. സജിത്ത് ലാല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. ഡി.കെ. ഗോപിനാഥ്, മുസ്ലിംലീഗ് നേതാവ് വി.കെ.പി ഇസ്മായില്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ പ്രഭാത്, പ്രശാന്ത് കോറോം, യൂത്ത് ലീഗ് നേതാവ് ഷംഷാദ് അലി, പി.രത്‌നാകരന്‍,കെ.വി. ദാമോദരന്‍, വി.പി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ ക്യാപ്ടന്മാരായ സംസ്ഥാന പ്രസിഡണ്ട്എം .വി. ജയലാല്‍, സംസ്ഥാന സെക്രട്ടറി കെ.എ.കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Top