ഏഴിലോട്ട്‌ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

പയ്യന്നൂര്‍: ദേശീയപാതയില്‍ ഏഴിലോട് കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ കര്‍ണ്ണാടക ധര്‍മ്മസ്ഥല കയ്യത്തടുക്കയിലെ സി.എ. മാത്യു(53), ഭാര്യ ആലീസ് മാത്യു(47), എ ബ്രഹാം മാത്യു(23, മേരി സുഷമ(20), കാര്‍ ഓടിച്ചിരുന്ന ബന്ധു ഷാജി തോമസ്(48)എന്നിവര്‍ ക്കാണ് പരുക്കേറ്റത്. ഇന്ന് രാവി ലെ ആറേകാലോടെയാണ് അപകടം. കോട്ടയത്തെ ബന്ധുഗൃഹത്തിലെ ചടങ്ങിന് പോവുകയായിരുന്നു മാത്യുവും കുടുംബവും സഞ്ചരിച്ച കെ.എ. 21-എന്‍. 7464 കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ എത്തിച്ച ത്.

Leave a Reply

Top