അനുമോദന- യാത്രയയപ്പ്- സ്വീകരണ പരിപാടി

അബുദാബി: പയ്യന്നൂർ സൗഹൃദ വേദി സംഘടിപ്പിക്കുന്ന  അനുമോദന- യാത്രയയപ്പ്- സ്വീകരണ പരിപാടി മെയ് 12 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതൽ ഇസ്‌ലാമിക് സെന്ററിൽ നടക്കും. അഞ്ചാം തവണ ഇന്ത്യ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എം. അബ്ദുൽ സലാമിനെയും ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ കരപ്പാത്തിനെയും ചടങ്ങിൽ അനുമോദിക്കും. നാല് പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബുദാബി ഇന്ത്യൻ സ്‌കൂൾ ട്രാൻസ്‌പോർട് വിഭാഗം കോ ഓർഡിനേറ്റർ കെ. കുഞ്ഞിക്കണ്ണനും ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഗോപിക ദിനേശ്ബാബു, ചൈതന്യ ജനാർദ്ദനദാസ് , ശ്രീലക്ഷ്മി രമേശ് എന്നീ കുട്ടികൾക്ക് യാത്രയയപ്പും നൽകും.

അബുദാബിയിൽ എത്തിയ പയ്യന്നൂരിലെ സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായ കെ.ടി. സഹദുളളക്ക് ചടങ്ങിൽ വെച്ച് സ്വീകരണവും നൽകും.

Leave a Reply

Top