പയ്യന്നൂർ – ബംഗളുരു റൂട്ടിൽ ഹൈടെക് ബസ് സർവീസ്

പയ്യന്നൂർ: കെ എസ് ആർ ടി സി പയ്യന്നൂർ ഡിപ്പോയിലേക്ക് ഹൈടെക് സംവിധാനത്തോട് കൂടിയ രണ്ട് പുഷ്ബാക്ക് ബസ്സുകൾ അനുവദിച്ചു. പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിനാണ് ബസ്. നേരത്തെ  സർവ്വീസ് നടത്തിയിരുന്ന ഡീലക്സ് ബസ്സിന്റെ പെർമിറ്റിന്റെ കാലാവധി അവസാനിച്ചപ്പോൾ സൂപ്പർഫാസ്റ്റ് ബസ്സാണ് ബംഗളുരുവിലേക്ക് സർവ്വീസ് നടത്തിയിരുന്നത്. പുതിയ ബസ്സിൽ എല്ലാ സീറ്റിന് അരികിലും ചർജിങ് പോയിന്റ് ഉണ്ട്.  ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. ബസ്സിന്റെ ഫ്ലാഗ് ഓഫ് സി.കൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു.

Leave a Reply

Top