സ്വീകരണം നല്‍കി

ദുബായ്: ദുബായ് സന്ദര്‍ശിക്കുന്ന മുന്‍ എം എല്‍ എ യും  കെ പി സി സി ജനറല്‍സെക്രട്ടറിയുമായ  കെ പി കുഞ്ഞിക്കണ്ണന്‍ , പയ്യന്നൂര്‍ കോളേജ് മുന്‍ പ്രൊഫസര്‍ കെ രാജഗോപാലന്‍ എന്നിവര്‍ക്ക് പയ്യന്നൂര്‍ സൗഹൃദ വേദി ദുബായില്‍  സ്വീകരണം നല്‍കി. ദുബായ് ഓള്‍ഡ്‌  എയര്‍പോര്‍ട്ട് റെസ്റ്റോറന്റില്‍ വെച്ചു നടന്ന സ്വീകരണ യോഗത്തില്‍ പി എസ് വി പ്രസിഡന്റ്‌ വി പി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. രമേഷ് പയ്യന്നൂര്‍ , ഡോ . പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. കെ ഗിരീഷ്‌ കുമാര്‍ സ്വാഗതവും ബ്രിജേഷ് സി പി നന്ദിയും പറഞ്ഞു.

Leave a Reply

Top