യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ചിന് സ്വീകരണം നൽകി

 

 

 

 

 

 

പയ്യന്നൂര്‍: പിണറായി വിജയന്‍ കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയാണെന്നും ഭരണത്തിന്റെ എല്ലാ മേഖലകളിലും ഒന്നും നടക്കാത്ത അവസ്ഥയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു..പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ചിന് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. എം.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. കെ.അഭിജിത്ത്, അബ്ദുള്‍ റഷീദ്, സാജിദ് മൗവ്വല്‍, എം.നാരായണന്‍കുട്ടി, എ.പി.നാരായണന്‍, റഷീദ് കവ്വായി, ഡി.കെ.ഗോപിനാഥ്, കെ.ജയരാജ്, ജി.ലീന തുടങ്ങിയവര്‍ സംസാരിച്ചു..

 

Leave a Reply

Top