ആർ. രാമകൃഷ്ണ പൊതുവാളെ അനുസ്മരിച്ചു .

പയ്യന്നൂർ : പെരളം എ.എൽ.പി സ്‌കൂൾ പ്രഥമാധ്യാപകനും സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ആർ രാമകൃഷ്ണ പൊതുവാളെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു. . പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗര സഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ ഉദ്‌ഘാടനം ചെയ്തു. .ഡോ: ഇ ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. വിജയൻ നായർ അധ്യക്ഷനായി. എം രാഘവൻ , സി.രാഘവൻ, ഡോ: മോഹൻ രാംദാസ്, ടി.പി. സേതുമാധവൻ, കെ.കെ. ശ്രീധരൻ, കെ.വി. ശശിധരൻ നമ്പ്യാർ, പി. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. മികച്ച പ്രവർത്തനത്തിനുള്ള പ്രൈമറി സ്കൂൾ പ്രധാന അധ്യാപികക്കുള്ള പ്രഥമ പുരസ്കാരം വെള്ളൂർ ജി.എൽ.പി.എസ പ്രധാനാധ്യാപിക എം.എസ്‌. സുവർണ്ണക്ക് ചടങ്ങിൽ വെച്ച് സമ്മാനിച്ചു

 

Leave a Reply

Top