പയ്യന്നൂര്‍ ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ: പയ്യന്നൂർ ബാക്ക് വാട്ടർ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം സി. കൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നടപ്പാത, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, കഫ്റ്റേരിയ, ടോയിലെറ്റ് ബ്ലോക്ക്, ഓർഗാനിക്ക് ബോട്ടുജെട്ടി, പെഡൽ ബോട്ട് കൈവരി, റോഡിന്റെ ഇരുവശത്തും സൗന്ദര്യവൽക്കരണം എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. മൊത്തം ഒരു കോടി രൂപയാണ് പയ്യന്നൂർ ബാക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രകൃതിയുടെ തനിമ നിലനിർത്തി കൊണ്ടുള്ള നിർമ്മാണ പ്രവർത്തികളാണ് നടപ്പിലാക്കുക.പൊതുമേഖലാ സ്ഥാപനമായ എഫ് ആർ ബി എൽ ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. പയ്യന്നൂർ ടൗണിന് സമീപത്തുള്ള പ്രദേശമായ കാപ്പാട് നഗരസഭ ഡി.ടി.പി.സി ക്ക് വിട്ടുനൽകിയ സ്ഥലത്താണ് പ്രവൃത്തി നടപ്പിലാക്കുന്നത്. പയ്യന്നൂർ ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ പ്രദേശമായത് കൊണ്ട് പദ്ധതി പൂർത്തിയായാൽ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ എത്തിച്ചേരുമെന്ന് കണക്കാക്കപ്പെടുന്നു. പയ്യന്നൂരിന്റെ ടൂറിസം വികസനത്തിന് ഒരു നാഴികക്കല്ലായി മാറാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പി.പി.ദാമോദരന്‍, പി.വി. കു ഞ്ഞപ്പന്‍, വി.നാരായണന്‍, ടി. ഐ. മധുസൂദ്ദനന്‍, പി.സന്തോഷ്, കെ.പി.മധു, എസ്.കെ.മുഹമ്മദ്, ഏ.വി.കുഞ്ഞിക്കണ്ണന്‍, കെ.ക മലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Top