വേർപാട്: ഡോ. പി.ചാത്തുക്കുട്ടി നായർ

പയ്യന്നൂർ:മാടായി ആർട്സ് ആൻഡ് സയൻസ് കോളജ് റിട്ട. കായികവകുപ്പ് മേധാവിയും തിമിരി ഔവർ കോളജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പലുമായ ഡോ. പി.ചാത്തുക്കുട്ടി നായർ (ഡോ. പി.സി.കുട്ടി– 59) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ആലക്കാട് സമുദായ ശ്മശാനത്തിൽ. നാടൻകളികളെക്കുറിച്ച് ഗവേഷണ പ്രബന്ധം തയാറാക്കി ഡോക്ടറേറ്റ് ലഭിച്ചു. അത്‌ലറ്റിക്സ്, കബഡി ദേശീയ റഫറിയാണ്. കണ്ണൂർ ജില്ലാ അമച്വർ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി, കേരള അമച്വർ അത്‌ലറ്റിക് അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ടഗ് ഓഫ് വാർ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, പയ്യന്നൂർ വെറ്ററൻസ് സ്പോർട്സ്മെൻ ഫോറം സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. പരേതനായ പാലങ്ങാടൻ ചാത്തു നമ്പ്യാരുടെ മകനാണ്.ഭാര്യ: കെ.ആർ.ഗീത (പെരിങ്ങോം സർവീസ് ബാങ്ക്). മക്കൾ: ചൈതന്യ, നയന. സഹോദരങ്ങൾ: ദാമോദരൻ (റിട്ട. കെഎസ്ആർടിസി, എടിഎം), ഗോവിന്ദൻ (വിമുക്ത ഭടൻ), നാരായണൻ, തമ്പാൻ (എൽഐസി), പത്‌മാവതി, ശാരദ, ലീല, ഇന്ദിര, പരേതനായ ബാലകൃഷ്ണൻ (റിട്ട. കെഎസ്ഇബി).

Leave a Reply

Top