ഏഴിമല നേവൽ അക്കാദമിയിൽ സബ് ലെഫ്റ്റനന്റ് ആകാം.

ഏഴിമല: ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ഷന്‍ (എന്‍.എ.ഐ.) കേഡറിലേക്ക് അവിവാഹിതരായ യുവതീ,യുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സബ് ലെഫ്റ്റനന്റ് പദവിയിലാണ് നിയമനം ലഭിക്കുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ നിയമനം ലഭിക്കും. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയയ്ക്കരുത്.  യോഗ്യത: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, പ്രൊഡക്ഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഐ.ടി., കെമിക്കല്‍ മെറ്റലര്‍ജി, ഏറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്. എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.  ഇവര്‍ അഞ്ചാം സെമസ്റ്റര്‍വരെയുള്ള പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
2017 ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന മനഃശാസ്ത്രപരീക്ഷ, ഗ്രൂപ്പ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബെംഗളൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപ്പട്ടണം നഗരങ്ങളില്‍ വെച്ചാണ് പരീക്ഷ നടക്കുക. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനം കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ 2018 ജനുവരിയില്‍ ആരംഭിക്കും.  ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.joinindiannavy.gov.in ……

Leave a Reply

Top