പയ്യന്നൂർ: കുഞ്ഞിമംഗലത്തെ ആണ്ടാംകൊവ്വൽ മേടയിൽ ക്ലിനിക് ഉടമ ഡോക്ടർ ഡോ: ജി. അശോകൻ (70 ) നിര്യാതനായി. ജന്മംകൊണ്ട് കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശിയാണെങ്കിലും നാല് പതിറ്റാണ്ടോളം നീണ്ട കർമ്മം കൊണ്ട് കുഞ്ഞിമംഗലത്തുകാരുടെ ജനകീയ ഡോക്ടറായിരുന്നു ജി.അശോകന്. ഭാര്യ എസ്. ശുഭ . മകൾ- ആശാ ശബരി, മരുമകൻ- അനീഷ്. സഹോദരങ്ങൾ ജി. പരമേശ്വരൻ, നരേന്ദ്രൻ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബി.എസ്.ബിരുദം നേടിയത്. കുറച്ചുകാലം നാട്ടില്‍ പ്രാക്ടീസ് ചെയ്ത ഇദ്ദേഹം പിന്നീട് തൃശ്ശൂരിലെത്തി. അവിടെ നിന്നാണ് ആദ്യം പഴയങ്ങാടിയിലും പിന്നീട് കുഞ്ഞിമംഗലത്തുമെത്തിയത്. എരിപുരം, പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നു. പെരുമാറ്റത്തിലെ വൈശിഷ്ടത കൊണ്ടും രോഗനിര്‍ണയ വൈഭവത്തിലൂടെയും ജനഹൃദയങ്ങളില്‍ ഇടം നേടി. .പെരുമാറ്റത്തിലെ വൈശിഷ്ടത കൊണ്ടും രോഗനിര്‍ണയ വൈഭവത്തിലൂടെയും ജനഹൃദയങ്ങളില്‍ ഇടം നേടി. നിശ്ചിത ഫീസ് എന്ന ഏര്പ്പാടില്ലാതെ രോഗി നല്‍കുന്നത് സ്വീകരിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ രീതി. തീരെ പാവങ്ങളാണെങ്കില്‍ അങ്ങോട്ട് സഹായം ചെയ്യാനും മടിക്കാറില്ല. ഇന്നാട്ടുകാരുടെ കലര്‍പ്പില്ലാത്ത സ്നേഹം തന്നെയാണ് സമ്പാദ്യമെന്ന് അദ്ദേഹം ഏറെ അഭിമാനത്തോടെ പറയുമായിരുന്നു.
ബുധനാഴ്ച വൈകീട്ടു വരെ ജോലിയില്‍ സജീവമായിരുന്നു. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പിന്നീട് രോഗം മൂര്‍ച്ഛിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം മേടയില്‍ ക്ലിനിക്കിനു മുന്നില്‍ പൊതുദര്‍ശനത്തിനുവെച്ചു. വിവിധ രാഷ്ട്രിയ സാമൂഹിക, സാംസ്കാരിക സംഘടനയ്ക്കു വേണ്ടി റീത്ത് സമര്‍പ്പിച്ചു. രാത്രി ശവ സംസ്കാരം നടത്തി.