മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് മഹോത്സവം ഇന്ന് മുതല്‍

പയ്യന്നൂർ: കുഞ്ഞിമംഗലം ശ്രീ മല്ലിയോട്ട് പാലോട്ടുകാവ് വിഷുവിളക്ക് മഹോത്സവം 13 മുതല്‍ 18 വരെ നടക്കും. 13ന് രാവിലെ കൊടിയേറും. വൈകിട്ട് ഏഴിന് തൃപ്പാണിക്കര ക്ഷേത്രത്തിലേക്ക് ഉത്സവത്തിന് അനുവാദം വാങ്ങല്‍ ചടങ്ങ്. 14ന് രാത്രി 9.30ന് മല്ലിയോട്ട് ഊര് കാഴ്ചവരവ്, രാത്രി പത്തിന് സിനിമാതാരം സുരാജ് വെഞ്ഞാറാമൂട്, കലാഭവന്‍ രാജേഷ് എന്നിവര്‍ നയിക്കുന്ന വിഷുക്കൈനീട്ടം മെഗാഷോ. 15ന് രാത്രി 9.30ന് വടക്കുമ്പാട് ഊര് കാഴ്ച വരവ്, പത്തിന് തിരുവനന്തപുരം അക്ഷര ക്രിയേഷന്‍ അവതരിപ്പിക്കുന്ന നാടകം എട്ടുനാഴികപൊട്ടന്‍. 16ന് രാത്രി ഒമ്പതിന് തലായി ഊര് കാഴ്ച വരവ്, 9.30ന് സിനിമാതാരം ടിനിടോം, ദേവിചന്ദന എന്നിവര്‍ നയിക്കുന്ന ജോക്ക് എന്‍ റോക്ക് മെഗാ ഷോ. 17ന് രാത്രി 9.30 ന് കുതിരുമ്മല്‍ ഊര് കാഴ്ച വരവ്, പത്തിന് സിനിമാതാരം ഹരീഷ് കണാരന്‍, ഏഷ്യാനെറ്റ് ചന്ദനമഴ സീരിയല്‍ ഫെയിം മേഘ്ന എന്നിവര്‍ നയിക്കുന്ന മെഗാഷോ മേടനിലാവ്. 18ന് രാവിലെ മുതല്‍ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. രാത്രി എട്ടിന് തെക്കെ നടയില്‍ എഴുന്നള്ളത്ത്. പതിനൊന്നിന് പാലോട്ട് ദൈവത്തിന്റെ തിരുമുടി അഴിക്കല്‍, തേങ്ങയേറ്, ദൈവംപാടി കുടിക്കൂട്ടലോടെ ഉത്സവത്തിന് സമാപനമാകും. തുടര്‍ന്ന് ചൈനീസ് കരിമരുന്ന് പ്രയോഗം.

Leave a Reply

Top