കോറോം രക്തസാക്ഷികള്‍ക്ക് സ്മരണാഞ്ജലി

പയ്യന്നൂര്‍ : ജന്മി നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പിച്ച കോറോം രക്തസാക്ഷികള്‍ക്ക് നാടിന്റെ സ്മരണാഞ്ജലി. കോറോം രക്തസാക്ഷികളായ വെമ്പിരിഞ്ഞന്‍ പൊക്കന്‍, മൊടത്തറ ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശേരി കേളുനായര്‍, മാരാങ്കാവില്‍ കുഞ്ഞമ്പു, കാനപ്രവന്‍ അബ്ദുള്‍ഖാദര്‍, കാനപ്പള്ളി അമ്പു, നടുവളപ്പില്‍ കോരന്‍ എന്നിവരുടെ 69-ാമത് രക്തസാക്ഷിത്വ വാർഷികം കോറോത്ത് വിപുലമായി ആചരിച്ചു.

മുതിയലം കേന്ദ്രീകരിച്ച് വളണ്ടിയര്‍മാര്‍ച്ചും പൊതുപ്രകടനവും നടന്നു. രക്തസാക്ഷി നഗറില്‍ നടന്ന പൊതുസമ്മേളനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി ചെയര്‍മാന്‍ എം രാമകൃഷ്ണന്‍ അധ്യക്ഷനായി. പി പ്രസാദ്, സി കൃഷ്ണന്‍ എംഎല്‍എ, എം പ്രകാശന്‍, അഡ്വ. പി സന്തോഷ്കുമാര്‍, വി നാരായണന്‍, ടി ഐ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം പെരിങ്ങോം ഏരിയാസെക്രട്ടറി കെ വി ഗോവിന്ദന്‍, ഇ പി കരുണാകരന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സത്യപാലന്‍, അഡ്വ. പി സന്തോഷ് എന്നിവരും സന്നിഹിതരായി. ദിനാചരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ പി മധു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കോഴിക്കോട് നവചേതനയുടെ വീട്ട് നമ്പര്‍ 312 ഉമ്മിണി മകള്‍ നളിനി നാടകവും അരങ്ങേറി.

Leave a Reply

Top