എ.എം. ഹസ്സന് സ്വീകരണം നൽകി

അബുദാബി: അബുദാബിയിൽ സന്ദർശനത്തിനെത്തിയ മുതിർന്ന പത്ര പ്രവർത്തകനും മലയാള മനോരമ കുവൈറ്റ് ലേഖകനും സാംസ്കാരിക പ്രവർത്തകനുമായ എ.എം ഹസ്സന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സ്വീകരണം നല്കി. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. വി.ടി.വി. ദാമോദരൻ, ബി ജ്യോതിലാൽ, കെ.കെ. ശ്രീവത്സൻ, ജനാർദ്ദനദാസ്‌ കുഞ്ഞിമംഗലം.ദേവദാസ്, വി.കെ. ഷാഫി. മധു, രാജേഷ് കോടൂർ ,ദിലീപ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി PS മുത്തലിബ് സ്വാഗതവും ട്രഷറർ ജ്യോതിഷ് കുമാർ പോത്തേര നന്ദിയും പറഞ്ഞു

Leave a Reply

Top