69ാമത് കോറോം രക്തസാക്ഷി ദിനാചരണം ഏപ്രിൽ 12 ന്

പയ്യന്നൂര്‍ :  കോറോം രക്തസാക്ഷികളുടെ 69ാമത് രക്തസാക്ഷിത്വ വാര്‍ഷികാചരണത്തിന് തുടക്കംകുറിച്ച്  രക്തസാക്ഷി നഗറില്‍ ഇന്ന് പതാക ഉയർന്നു. വൈകിട്ട് നാലിന് മണിയറയില്‍ കൊടിമരജാഥ സിപിഐ എം ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.   കെ കൃഷ്ണനാണ് ലീഡര്‍. വൈകിട്ട് അഞ്ചിന് മങണംചാലില്‍നിന്ന് എ വി കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തില്‍ പതാകജാഥയും തുടങ്ങി . ഇരുജാഥകളും വൈകിട്ട് ആറിന് രക്തസാക്ഷി നഗറിലെത്തി  തുടര്‍ന്ന് ഇ പി കൃഷ്ണന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി . രക്തസാക്ഷിദിനമായ ഏപ്രിൽ  12ന് വൈകിട്ട് 4.30ന് മുതിയലം കേന്ദ്രീകരിച്ച് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടക്കും.  രക്തസാക്ഷി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, പി പ്രസാദ്, സി കൃഷ്ണന്‍ എംഎല്‍എ, എം പ്രകാശന്‍, അഡ്വ. പി സന്തോഷ് കുമാർ , ടി ഐ മധുസൂദനന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കോഴിക്കോട് നവചേതനയുടെ ‘വീട്ടുനമ്പര്‍ 312, ഉമ്മിണി മകള്‍ നളിനി’ നാടകം അരങ്ങേറും

Leave a Reply

Top