സി.എം.പി പയ്യന്നൂർ ഏരിയ സമ്മേളനം

പയ്യന്നൂർ:  സി.എം.പി പയ്യന്നൂർ ഏരിയ സമ്മേളനം  പയ്യന്നൂരിൽ നടന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജീർ  ഉദ്‌ഘാടനം ചെയ്തു . സെൻട്രൽ കൗൺസിൽ അംഗം ബി. സജിത്ത് ലാൽ അധ്യക്ഷം വഹിച്ചു. ഏരിയ സെക്രട്ടറി പി. രത്‌നാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയവും എം. ശ്രീധരനും അനുശോചന പ്രമേയം വി.പി. ശശിധരനും അവതരിപ്പിച്ചു. കെ.വി. ദാമോദരൻ, കാരിച്ചി ശശി അഭിവാദ്യ പ്രസംഗം നടത്തി. രാമന്തളിയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നാവിക അക്കാദമി അധികൃതർ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും പയ്യന്നൂർ ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബി. സജിത്ത് ലാൽ  ഏരിയ സെക്രട്ടറിയും   പി. രത്നാകരൻ, എം. ശ്രീധരൻ എന്നിവർ ജോയിന്റ് സെക്രട്ടറിയും ആയി  പതിനൊന്നംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞടുത്തു

Leave a Reply

Top