കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മാതമംഗലം ശാഖാ മന്ത്രി ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ: തളിപ്പറമ്പ് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഏഴാമത് ശാഖ മാതമംഗലത്ത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തില്‍ സഹകരണമേഖല വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു വിലക്കയറ്റം തടഞ്ഞു നിര്‍ത്തുന്നതിലും ആതുരശുശ്രൂഷാരംഗത്തും സഹകരണ മേഖല നടത്തുന്ന ഇടപെടലുകള്‍ അഭിമാനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് അഡ്വ. പി സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ കെ എം ജോസഫ് ആദ്യ നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം കെ ദിനേശ്ബാബു സ്വര്‍ണപ്പണയ വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ വി ഗോവിന്ദന്‍, ഡി കെ ഗോപിനാഥ്, കെ വി ദാമോദരന്‍, എ വി തമ്പാന്‍, ടി സി വി ബാലകൃഷ്ണന്‍, കെ വി വിജയന്‍, പി ജയന്‍, പ്രകാശ് മാത്യു, ഗംഗാധരന്‍ കാളീശ്വരം, കെ എ സാലു, പി വി രവീന്ദ്രന്‍, എം ജനാര്‍ദനന്‍, എം വി കൃഷ്ണന്‍, എ എ മാത്യു, ബാങ്ക് വൈസ് പ്രസിഡന്റ് പി പി കുഞ്ഞിക്കോരന്‍, സെക്രട്ടറി വി വി പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Top