മാലിന്യ പ്ലാന്റ്: ഇന്ന് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ച

പയ്യന്നൂര്‍ : ഏഴിമല നാവിക അക്കാദമിയുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യന്നൂര്‍ നഗരസഭാ കാര്യാലയത്തിലാണ് ചര്‍ച്ച. പി കരുണാകരന്‍ എംപി, സി കൃഷ്ണന്‍ എംഎല്‍എ, കലക്ടര്‍ മിര്‍ മുഹമ്മദലി, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരും നാവിക അക്കാദമി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിഡബ്ള്യുഡിആര്‍ഡിഎം, കേരള ജല അതോറിറ്റി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ഒരുമാസമായി മാലിന്യ പ്രശ്നമുയർത്തി നാട്ടുകാർ സമരത്തിലാണ്

Leave a Reply

Top