പാവൂര്‍ കണ്ണന്‍ സ്മാരക മന്ദിരം കോടിയേരി ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂര്‍ : കോറോം, മുനയന്‍കുന്ന് സമരസേനാനി പാവൂര്‍ കണ്ണന്റെ സ്മരണക്കായി നിര്‍മിച്ച സിപിഐ എം പരവന്തട്ട വെസ്റ്റ് ബ്രാഞ്ച് ഓഫീസ് മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു . ചടങ്ങില്‍ കെ പി മധു അധ്യക്ഷനായി. പരവന്തട്ടയിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളായിരുന്ന പാവൂര്‍ കണ്ണന്‍, പാണചിറമ്മല്‍ കണ്ണന്‍, വധൂപ്പന്‍ കണ്ണന്‍, കുഞ്ഞിവളപ്പില്‍ അമ്പു എന്നിവരുടെ ഫോട്ടോ ജില്ലാ സെക്രട്ടറിയറ്റംഗം സി കൃഷ്ണന്‍ എംഎല്‍എ അനാഛാദനം ചെയ്തു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനന്‍ പതാകയുയര്‍ത്തി.

യുവകലാ പ്രതിഭാ പുരസ്കാരം നേടിയ ശില്പി ഉണ്ണി കാനായി, ഫെഡറേഷന്‍ കപ്പ് വോളിയില്‍ കേരള ടീമിനെ പ്രതിനിധീകരിച്ച ദീപു വേണുഗോപാല്‍, ശില്‍പി കെ പി രതീഷ്, ചിത്രകാരന്‍ എം അരുണ്‍ എന്നിവര്‍ക്ക് കോടിയേരി ഉപഹാരം നല്‍കി. ഉണ്ണി കാനായി വരച്ച കോടിയേരിയുടെ ഛായാചിത്രം കോടിയേരിക്ക് ഉണ്ണി കാനായി നല്‍കി. എ വി കുഞ്ഞിക്കണ്ണന്‍ കോടിയേരിക്ക് ഉപഹാരം സമ്മാനിച്ചു. പി വി കുഞ്ഞപ്പന്‍, പാവൂര്‍ നാരായണന്‍, കെ രാഘവന്‍, ഇ പി കൃഷ്ണന്‍ നമ്പ്യാര്‍, കെ വി ലളിത, എ വി കുഞ്ഞിക്കണ്ണന്‍, കെ കൃഷ്ണന്‍, എം നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ വി രാജന്‍ സ്വാഗതവും എം കരുണാകരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാഞ്ഞങ്ങാട് ചിലമ്പൊലി കലാസംഘത്തിന്റെ ഗോത്രപ്പെരുമ നാടന്‍ കലാമേളയും വനിതാ പ്രവര്‍ത്തകരുടെ തിരുവാതിരയും അരങ്ങേറി.

Leave a Reply

Top